2010, ജൂൺ 27, ഞായറാഴ്‌ച

അമ്മയും കള്ളും




പുളിച്ച കള്ളാണെനിക്കിഷ്ടം

അമ്മ കാണാതെ അച്ഛൻ തന്ന തെങ്ങിന്റെ കള്ള്

മണമടിച്ചാൽ അമ്മ പിണങ്ങിപോകും

കുസൃതിയാൽ അമ്മയെ ഇടക്കിടെ പിണക്കി

അമ്മ എന്നെന്നേക്കുമായ് പിണങ്ങിയപ്പോൾ

ഞാനെന്റെ കുടിയും നിർത്തി

അപ്പോൾ പ്രിയ കൂട്ടുകാരാ

എന്തിനായിരുന്നു ഇത്രയും നാളും ഞാൻ കുടിച്ചത്

2010, ജൂൺ 12, ശനിയാഴ്‌ച

ചെരുപ്പ്‌



അമ്പലത്തില്‍ കയറിയ എന്റെ പ്രാര്‍ഥനയില്‍ പുറത്തു വച്ചിരിക്കുന്ന പുതിയ ചെരുപ്പ്‌ ആരും അടിച്ചു മാറ്റി കൊണ്ടുപോകല്ലേ എന്നായിരുന്നു. വേറെ പ്രാര്‍ഥിക്കാന്‍ ഒന്നിനും സമയം കിട്ടിയുമില്ലതാനും, എങ്കില്‍ പിന്നെ എന്തിനു അമ്പലത്തില്‍ വന്നെന്നു ചോദിച്ചാല്‍ അതിനുത്തരമില്ലതാനും.

2010, മാർച്ച് 21, ഞായറാഴ്‌ച

ഞാനെന്ന നഷ്ടം

പെയ്തൊഴിഞ്ഞ മഴക്കാലത്തോട്

ചോദിക്കുകഞാന്‍ നിന്നെ കുറിച് എത്രവട്ടം

പറഞ്ഞുവെന്ന്എത്ര രാവുകളില്‍ ഞാന്‍ നിന്‍ സാമിപ്യം

കൊതിച്ചുവെന്നുഇത്രയേറെ ഞാന്‍ കൊതിക്കുമ്പോഴും

എന്തിനാണെന്നെ നീ കണ്ടില്ലെന്നു നടിക്കുന്നത്

മേഘം കയ്യൊഴിഞ്ഞ വാനംഇരുളിന്റെ കരിമ്പടം പുതക്കും പോലെ

ഇരുളാര്‍ന്നു പോകുന്നു നീ ഇല്ലാത്ത ഞാന്‍

പ്രതീക്ഷയുടെ നെയ്ത്തിരി നാളംനേര്‍ത്തു നേര്‍ത്ത്,

ഒരിരുള്‍ മറയില്‍ഞാന്‍ നഷ്ടമാകുന്നു

പാടി മുഴുമിക്കനാകാതെ പോയ വരികളും
അതും ഈ ഇരുളില്‍ നഷ്ടങ്ങള്‍

2010, മാർച്ച് 16, ചൊവ്വാഴ്ച

കടിഞ്ഞൂൽ പോസ്റ്റ്‌ - മൃദുലദളം

ചീവീടുകൾ അലറി വിളിക്കുന്നു. തവളയുടെ കരച്ചിൽ കൂടെ അകമ്പടിയായും ഉണ്ട്‌. രാത്രി ഏറേ ആയിട്ടൊന്നുമില്ല പക്ഷെ പുതുമഴ പെയ്ത കാരണം പുറത്ത്‌ ഇഴജന്തുക്കൾ കൂടുതലാണെന്ന് വല്യച്ചൻ പറഞ്ഞപ്പോഴാണ​‍്‌ അറിഞ്ഞത്‌. സുഭാഷേട്ടൻ ഇതു വരെ വന്നിട്ടില്ല. ഈശ്വരാ ഇടി മിന്നുന്നുമുണ്ട്‌. മദ്യപിച്ചു വണ്ടിയോടിക്കുന്നതു കൂടെയുണ്ടെങ്കിൽ പിന്നെ ആകെ പ്രശ്നമകുമോ..അറിയില്ല...

എത്ര കാലമായി വിവാഹം കഴിഞ്ഞിട്ട്‌, ഇതു വരെ ശരിക്കും രണ്ടുപേരും ഒന്ന് മനസ്സിലാക്കിയിട്ടില്ല. ഞാൻ മനസ്സിലാക്കാൻ തുടങ്ങുമ്പോഴെല്ലാം അദ്ദേഹം ഒഴിഞ്ഞു മാറുന്നു. എന്തു ചെയ്യാൻ എന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നുമില്ല. ഞാനും ഒരു സ്ത്രീയല്ലേ?. ആദ്യമൊക്കെ എല്ലാം സഹിച്ചു. പ്രതികരിക്കാൻ നോക്കിയാൽ അമ്മ പറഞ്ഞ വാചകങ്ങൾ ഓർമ്മയിൽ വരും. അപ്പോൾ വീണ്ടും ക്ഷമിക്കും. അല്ലാതെ എന്നെ പോലൊരു സ്ത്രീക്ക്‌ എന്തൊക്കെ ചെയ്യാൻ കഴിയും.

എവിടെ നിന്നാണു പ്രശ്നങ്ങൾ തുടങ്ങിയത്‌. എനിക്കു നല്ല ഓർമ്മയുണ്ട്‌. ആദ്യരാത്രിയിൽ വച്ചു തന്നെ തന്റെ പ്രണയ ബന്ധത്തെ കുറിച്ച്‌ അദ്ദേഹം പറഞ്ഞു. അന്നത്‌ ഞാൻ കാര്യമാക്കിയെടുത്തില്ല. കല്യാണത്തിനു മുൻപത്തെ കാര്യമല്ലേ. എല്ലാം എനിക്കു ശരിയാക്കിയെടുക്കാം എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. അതൊക്കെ നഷ്ടപെട്ടത്‌ എന്നാണ​‍്‌. ഇന്നും അത്‌ ഒരു ചോദ്യ ചിഹ്നം പോലെ അവശേഷിക്കുന്നു.

സമയം 10 മണി കഴിഞ്ഞു ഇനി ഏതു കോലത്തിലാണാവോ വരവ്‌. ശാരികയുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഇങ്ങനെതന്നെ ആണത്രെ എല്ലാ ദിവസവും, അതും നാലു കാലിൽ. അതൊന്നു ശരിയാക്കാൻ ഈശ്വരാ എന്തിനാ എന്നെ എല്ലാവരും കൂടി ബലിയാടാക്കിയത്‌. പഴയ പ്രണയ സഖിയായ ശാരികയെ മറക്കാൻ പറ്റില്ലെന്ന് തന്റെ മുഖത്ത്‌ നോക്കി പറഞ്ഞ ആ നിമിഷം ലോകത്തിലെ എല്ലാ ദൈവങ്ങളെയും ഞാൻ ശപിച്ചിരുന്നു. എന്തു ചെയാം എന്റെ വിധി. ശാരിക ഇപ്പോഴും സുഭാഷേട്ടനെ വിളിച്ച്‌ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്‌. അവൾക്ക്‌ അവളുടെ ഭർത്താവിനോട്‌ സ്നേഹമില്ലേ...പഴയ കമുകനെ ഓർത്ത്‌ നടക്കുന്നു. ലോകത്ത്‌ എന്നെ പോലെ പാവമ്മ് പെണ്ണുങ്ങൾ മാത്രമല്ല അവളെപോലെ കുടുംബം തകർക്കുന്ന പെണ്ണുങ്ങളും കൂടിയുണ്ട്‌ എന്ന് എനിക്ക്‌ മനസ്സിലായത്‌ ഈ പുത്തൻ വീട്ടിൽ കാലെടുത്ത്‌ കുത്തിയപ്പോഴാണ​‍്‌. എന്തിനും കാരണം ഒരു പെണ്ണുതന്നെ ..വേറൊരു പെണ്ണിന്റെ കണ്ണീരിനു പോലും...വെറുതെ ആണുങ്ങളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. അല്ലെങ്കിലും എന്റെ സുഭാഷേട്ടനെ തനിക്ക്‌ കുറ്റം പറയുവാൻ പറ്റുമോ. ഞാനത്രക്കു സ്നേഹിക്കുന്നില്ലേ അദ്ദേഹത്തെ..എന്നിട്ടും അദ്ദേഹം അത്‌ മനസ്സിലാക്കുന്നില്ല. എല്ലാം ദൈവ നിശ്ച്ചയം.

കള്ളുകുടിച്ച്‌ വന്നാൽ പിന്നെ എന്തൊക്കെയാണ​‍്‌ എന്നെ കാട്ടുക. പല വൈകൃതങ്ങൾ. ഞാൻ ആരോട്‌ പറയും ഈ വിഷമങ്ങൾ. അദ്ദേഹത്തിന്റെ അമ്മക്കും അച്ഛനുമാണെങ്കിൽ എന്നെ ജീവനാണ​‍്‌. അഥവാ പറഞ്ഞാൽ പിന്നെ എന്നെ കൊല്ലുമെന്നാണ​‍്‌ പറഞ്ഞിരിക്കുന്നത്‌. ഇനി എന്തു ചെയ്യും. ഒരു വർഷം തികയുന്നതിനു മുൻപേ വിവാഹ ബന്ധം വേർപ്പെടുത്താൻ അദ്ദേഹത്തിനൊരു കുഴപ്പവുമില്ല. ആ മനസ്സ്‌ ഒന്നു തെളിയാൻ ഞാൻ എറ്റുക്കാത്ത നോമ്പുമില്ല കഴിക്കാത്ത വഴിപാടുകളും ഇല്ല. എന്നിട്ടും എന്തേ ഈശരാ...ഇങ്ങനെ ..തല്ലും വഴക്കും ഇല്ലാത്ത ഒരു ദിവസമെങ്കിലും ഉണ്ടായാൽ മതിയായിരുന്നു.എന്തു ചെയ്യാം ഞാൻ ഒരു പെണ്ണായി പോയില്ലേ.. സഹിക്കുക എന്റെ വർഗ്ഗത്തിന്റെ മൂല ധർമ്മം. അതെ സഹിക്കുക..

ബൈക്കിന്റെ ശബദം കേൾക്കുന്നുണ്ട്‌. ജനലിലൂടെ എത്തിച്ചു നോക്കിയാൽ എല്ലാം കാണാം. സ്റ്റാന്റിൽ ഇടുമ്പോഴെക്കും ബാലൻസ്‌ തെറ്റി അത്‌ വീണു. കൂടെ സുഭാഷേട്ടനും. നെഞ്ചിൽ എന്തോ ഒരു സാധനം വന്ന് ഉരുണ്ട്‌ കൂടുന്നു. തവളകൾ ഇപ്പോൾ കരയുന്നില്ല ചീവീടുകളും അലറിവിളിക്കുന്നില്ല. വീണ്ടും ഒരു ഭീതിയേറിയ രാത്രി അടുക്കാൻ പോകുന്നു. മൃദുല പതിവു പോലെ ദൈവങ്ങളെ വീണ്ടും വിളിക്കാൻ തുടങ്ങി. കഴുത്തിൽ കിടന്ന താലി മുറുകെ പിടിച്ചു. കണ്ണൂം പൂട്ടി ഇരുന്നു. എല്ലാം കണ്ട്‌ കൊണ്ട്‌ അപ്പോഴും ആകാശത്ത്‌ നിന്നും ചന്ദ്രൻ ജനലിലൂടെ എല്ലാം കണ്ട്‌ ചിരിക്കുന്നുണ്ടായിരുന്നു.