പെയ്തൊഴിഞ്ഞ മഴക്കാലത്തോട്
ചോദിക്കുകഞാന്‍ നിന്നെ കുറിച് എത്രവട്ടം
പറഞ്ഞുവെന്ന്എത്ര രാവുകളില്‍ ഞാന്‍ നിന്‍ സാമിപ്യം
കൊതിച്ചുവെന്നുഇത്രയേറെ ഞാന്‍ കൊതിക്കുമ്പോഴും
എന്തിനാണെന്നെ നീ കണ്ടില്ലെന്നു നടിക്കുന്നത്
മേഘം കയ്യൊഴിഞ്ഞ വാനംഇരുളിന്റെ കരിമ്പടം പുതക്കും പോലെ
ഇരുളാര്‍ന്നു പോകുന്നു നീ ഇല്ലാത്ത ഞാന്‍
പ്രതീക്ഷയുടെ നെയ്ത്തിരി നാളംനേര്‍ത്തു നേര്‍ത്ത്,
ഒരിരുള്‍ മറയില്‍ഞാന്‍ നഷ്ടമാകുന്നു
പാടി മുഴുമിക്കനാകാതെ പോയ വരികളും
അതും ഈ ഇരുളില്‍ നഷ്ടങ്ങള്‍
