2010 ജൂൺ 27, ഞായറാഴ്‌ച

അമ്മയും കള്ളും




പുളിച്ച കള്ളാണെനിക്കിഷ്ടം

അമ്മ കാണാതെ അച്ഛൻ തന്ന തെങ്ങിന്റെ കള്ള്

മണമടിച്ചാൽ അമ്മ പിണങ്ങിപോകും

കുസൃതിയാൽ അമ്മയെ ഇടക്കിടെ പിണക്കി

അമ്മ എന്നെന്നേക്കുമായ് പിണങ്ങിയപ്പോൾ

ഞാനെന്റെ കുടിയും നിർത്തി

അപ്പോൾ പ്രിയ കൂട്ടുകാരാ

എന്തിനായിരുന്നു ഇത്രയും നാളും ഞാൻ കുടിച്ചത്

11 അഭിപ്രായങ്ങൾ:

  1. പ്രഭാകരന്റെ മനോഗതം നാട്ടില്‍ ചെന്നപ്പോള്‍ അടിച്ചു മാറ്റിയത്‌

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോള്‍ കുടി നിര്‍ത്താന്‍ വേണ്ടിയാകും
    ഇത്രയും നാളും കൂട്ടുകാരീ(?),നീ കുടിച്ചത്...

    മറുപടിഇല്ലാതാക്കൂ
  3. ഈ കവിത മനസ്സിലാകണമെങ്കില്‍, അടിച്ച് പാമ്പായി വേണം വായിക്കാന്‍..

    മറുപടിഇല്ലാതാക്കൂ
  4. അപ്പോൾ പ്രിയ കൂട്ടുകാരാ

    എന്തിനായിരുന്നു ഇത്രയും നാളും ഞാൻ കുടിച്ചത്

    ചോദ്യം കൂട്ടുകാരനോടായതുകൊണ്ട് ഉത്തരം കൂട്ടുകാരന്‍ തന്നെ പറയാം
    അച്ഛനെ സന്തോഷിപ്പിക്കാന്‍. (അമ്മ എന്നന്നെക്കും പിണങ്ങി പോയാല്‍ ഗുണം അച്ഛനല്ലെ)

    മറുപടിഇല്ലാതാക്കൂ
  5. അമ്മ ഏതായാലും പോയി. ഇനിയിപ്പോ കുടി നിര്‍ത്തിയിട്ട്.........

    മറുപടിഇല്ലാതാക്കൂ
  6. ..
    കുടിക്കാനാണോ കാരണങ്ങള്‍ക്ക് പഞ്ഞം??
    ദാണ്ടെ താഴോ‍ാ‍ാ‍ാട്ട് നോക്കിക്കെ,
    ഇത് ഞാന്‍ അടിച്ചുമാറ്റീതെന്നെ,
    പാര്‍വ്വതിയുടെ കവിതയില്‍ നിന്ന്

    ..
    പുളിച്ച കള്ളാണെനിക്കിപ്പഴുമിഷ്ടം
    അച്ഛന്‍ കാണാതെ
    അറിയാതെയാണിപ്പോള്‍ കുടി

    മണമടിച്ചാല്‍ അച്ഛനറിയും
    അച്ഛനറിഞ്ഞാല്‍ ചോദിക്കും
    എന്തിനാ നീ നശിക്കുന്നതെന്ന്

    എനിക്ക് മറുപടിയുണ്ട്
    അച്ഛനാണെന്ന് നശിപ്പിച്ചത്
    അമ്മയെ എന്നില്‍ നിന്നകറ്റിയത്

    ഇതുവരെ അച്ഛന്‍ ചോദിച്ചില്ല
    എന്റെ ഉത്തരം പറഞ്ഞുമില്ല
    അതുകൊണ്ട് ഞാന്‍ കുടി തുടരുന്നു..
    ..
    :D
    ..

    മറുപടിഇല്ലാതാക്കൂ
  7. ഇതിലെന്ത് ചോദിക്കാൻ..

    അമ്മയെ അവിടെ നിന്നും ഓടിക്കുവാൻ...അല്ലേ

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2010 ജൂലൈ 10, 12:44 PM-ന്

    കൊള്ളാം. നന്നായിട്ടുണ്ട്.
    ഇതുപോലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
    ആശംസകളോടെ.
    അനിത.
    JunctionKerala.com

    മറുപടിഇല്ലാതാക്കൂ
  9. pulicha kallalla,madhura kallu kittum nattu vazhiyile shaappil. graama chithrangal manassil ethikkunna nalla postaanu ithu.

    മറുപടിഇല്ലാതാക്കൂ